Thursday, December 22, 2016

നിൻ സ്നേഹം

നിൻ ശ്വാസം എൻ കാതിൽ കേൾക്കുന്നു
നിൻ അഴൽ എൻ ഹൃദയത്തിൽ മുഴങ്ങുന്നു
നിൻ കണ്ണീർ എൻ മാറിടത്തിൽ വീണു പൊള്ളുന്നു
നിൻ നൊമ്പരങ്ങൾ എൻ നെഞ്ച് കീറുന്നു.

ഞാൻ അറിയുന്നു നിൻ സ്നേഹം
ഞാൻ കേൾക്കുന്നു നിൻ രോദനം
ഞാൻ അനുഭവിക്കുന്നു നിൻ വേദന

സ്നേഹിതേ, ഞാൻ പറയട്ടെ
നീ എൻ പ്രേമം അല്ല, നീ എൻ ഹൃദയം
നീ എൻ ആസക്തി അല്ല, എൻ ജീവൻ
നീ എൻ മോഹം അല്ല, എൻ സ്പന്ദനം.

നീ ഇല്ലാതെ എനിക്കു ജീവൻ ഇല്ല
നീ ഇല്ലാതെ എനിക്കു പ്രസന്നത ഇല്ല
നീ ഇല്ലാതെ എനിക്കു മിടിപ്പ് ഇല്ല
നീ ഇല്ലാതെ ഞാൻ ആരുമല്ല.

Wednesday, December 14, 2016

Will Miss

You will look around
You wont find me
You will search me
I wont be available
You may dial me
I may not attend

You may walk around
My hands wont be there to hold yours
You may see the sunset
Without me beside you

I may be away
In a new world.
A World with new faces
A World with barriers
A World with no access to yours

I will miss your Presence
I will miss your Voice
I will miss your Care
I will miss your Love.Tuesday, December 13, 2016

ഏകാന്തത

ഏകാന്തതയുടെ ദേവ,
നിന്‍ ഗന്ധം എന്‍
ശ്വാസ കോശങ്ങളെ
വൃണപെടുത്തുന്നു.
നീ എന്‍ എല്ലാ-
മെല്ലാംമായിരുന്നൊരുനാള്‍
മറ്റെല്ലാം നശിച്ച്
ഏകാനായി നിന്നെ ഞാന്‍
മാടി വിളിച്ച നാള്‍
ഇന്നുമെന്‍ മനസ്സില്‍
ഉടയാത്ത ചിത്രമായി നില്‍കുന്നു.

സ്നേഹ ദൂതന്‍ മാറിയ നാള്‍
നിശബ്ദതയുടെ ഭീതിയില്‍
അകലെ നിന്‍ കാലൊച്ച
കേട്ട് ഞാന്‍ അറിഞ്ഞടുത്തു.
നീ എന്‍ മിത്രമായ നാള്‍
മുതല്‍ ലോകര്‍ എന്നില്‍
നിന്ന് അകന്നു മാറി.
സുഹൃത്തേ, എന്‍ മനം മടുത്തു.

അന്ന് എന്‍ പ്രിയതമ
കരിനീല കണ്ണുമായി
എന്നോട് ഒപ്പം നടന്നിരുന്നു.
എന്നാല്‍ ഇന്ന്
തീ തുപ്പും കണ്ണുമായി
നീ എനിക്ക് കാവല്‍ ഇരിക്കുന്നു.
നിന്‍ ഗന്ധം എത്ര രൂക്ഷം
എന്‍ ഹൃദയ നൊമ്പരം
അറിഞ്ഞിരുന്ന എന്‍ കളിപാവ
പോലും എന്നെ വിട്ടകന്നു.

ഈ ലോക മോദങ്ങളില്‍
ഞാന്‍ ഉഴന്നു നടന്നീല
എന്നിട്ടും മാലോകര്‍
എന്നെ വിട്ടകന്നു
വെറുതെ പോയി മറഞ്ഞു.

സ്നേഹിതാ ഒരു മാത്ര,
ഒരു മാത്ര മാത്രം
എന്നെ വിട്ടകലൂ
ഒരു കാലൊച്ച
ഒരു  നറു മണം.
ഒരു മാനവന്‍
എങ്കിലും കടന്നു വരട്ടെ
എന്‍ ചാരത്തേക്ക്‌
ഈ ലോകം വിടും മുന്‍പേ.


Written: 17/10/03
Edited : 14/12/16

ആര് നീ

ആര് നീ?
അനന്ത വിഹായുസിൽ
പാറി പറന്നിരുന്നതോ?
സ്വർഗ്ഗ കവാടത്തിൽ
നിന്ന് ഭൂവിലക്ക്
അയച്ച പൊടിയോ?

മാതാവിൻ ഗർഭപാത്രത്തിൽ
ഒരു കടുകു കണക്കെ
നീ ഉരുവായി.
മനസും ശരീരവും
മാസങ്ങൾ കൊണ്ട്
ഉറച്ചു തുടങ്ങി.

അന്തകാരത്തിൻ അടിമയോ
എന്ന് പാലയാവർത്തി
നീ ആരാഞ്ഞു.
കാലം തികഞ്ഞപ്പോൾ
നീ ഉരുവായി
വെളിച്ചത്തിലേയ്ക്കു.

ആര് നീ?
വെളിച്ചത്തിൻ അടിമയോ
എന്നായി അടുത്ത ചോദ്യം.
മർത്യര്‍ എല്ലാം അടിമകള്‍
ഒന്നല്ലെങ്കിൽ മറ്റൊരാളുടെ,
എല്ലാം അടിമകൾ.

നടക്കാൻ ആകാതെ
രണ്ടു വർഷം.
വാക്കുകൾ തെളിയാതെ
രണ്ടു വർഷം.
അക്ഷരങ്ങൾ പഠിക്കാൻ
അതിലേറെ വർഷം.
എന്നിട്ടും,
ആര് നീ?

വിദ്യ അഭ്യസിച്ചു 
ലോകം വെട്ടി പിടിക്കാന്‍ 
ഇറങ്ങി തിരിച്ചു. 
ലോകം അടിമയാക്കി
പിന്നീട്  ലോകവും വിട്ടു
ആര് നീ?

അടിമയെ നഷ്ടപെട്ടവര്‍ 
വേറൊരു അടിമയെ കണ്ടെത്തി
അടിമ തന്നോട് ചോദിച്ചു
ആര് നീ?

Saturday, December 10, 2016

അനിലന്‍

ആഞ്ഞടിച്ചുയരുന്ന അലകള്‍-
ക്കരികെ ഞാന്‍ ഒരു മാത്ര
പകച്ചു നിന്നപോള്‍ നിന്‍ മൃദു
കൈത്തളമെന്‍ മൂര്‍ദ്ധാവില്‍
തലോടിയ നിമിഷത്തില്‍ ആന്ദപാര-
വശ്യത്തില്‍ ഞാന്‍ ഒരു നേരെ-
മെന്നെ മറന്നു നിന്നതിന്‍ ശിക്ഷയോ
സോദര, ഈ കൊടും ചൂടില്‍ നീ
എന്നെ ഈകാനായി ഉപേക്ഷിച്ചത്...

നീലാകാശം മാഞ്ഞു, കര്‍മേഘ
കൂണുകള്‍ നിറയുന്നത് കണ്ടെന്‍ അന്തരംഗ-
ത്തില്‍ ശോകത്തിന്റെ ഒരു പിടി തീക്കനല്‍
ആളുന്നത് കണ്ടിട്ടുമെന്‍ സുഹൃത്തേ
എന്തേ അണക്കുവാന്‍ നീ വന്നീല...

തുടര്‍നുള്ള യാത്രയില്‍ ദിശയറിയാതെ
ഞാന മൈല്‍ കുറ്റിയില്‍ മൂകനായി
ഏകനായി ഇരുന്ന നാളില്‍ ഒരു
വഴികാട്ടിയായി നീ വന്നെന്‍ കരം
ഗ്രഹിച്ചു ലക്ഷ്യത്തിലെത്തിക്കുമെന്നു
വെറുതെ മോഹിച്ചാശിച്ചുപോയി...

ആളി പടര്‍ന്ന തീകരികിലൂടെ നീ വന്ന-
പോള്‍ നിന്‍ തീക്ഷണത
സഹിച്ചു നിന്‍ അരികില്‍ ഞാന്‍ ഇരുന്നത്-
കണ്ടിട്ട് നിന്‍ മനോഹര നയനങ്ങളില്‍
നിന്ന് ഉതിര്‍ന്നു വീണ ചുടു കണ്ണീര്‍ ഈ
ഭൂമിയില്ലല്ല, മറിച്ചെന്‍ ഹൃതിലാ-
നന്ന് പതിച്ചത്.

എന്നിരുന്നലുമാ നശിച്ച നിമിഷത്തിന്‍ മുന്‍പ്
ഒരു മാത്ര നീയെന്‍ തുനയ്കെത്തി -
യിരുന്നെങ്ങില്‍ ഇന്നി, നശിച്ച ഇരുമ്പഴിക്കുള്ളില്‍
ഒരു മനോരോഗിയായി -
ഞാന്‍ .... ഇല്ല ...

എങ്കിലും ഈ അഴികുള്ളില്‍ നിന്നും
എന്‍ സുഹൃത്തേ "അനിലാ"
നിന്‍ സ്പര്‍ശനം ഞാനറിയുന്നു...

Written: 21/11/03

റോസാപ്പൂവ്

പൂവേ നിൻ നറുമണം എവിടേ പോയി?
നിൻ മധു നുകർനിരുന്ന വണ്ട് എവിടേ പോയി?
നിൻ സുന്ദര പൂവിതൾ
പുൽകി പോയിരുന്ന ഇളം കാറ്റ് എവിടേ പോയി?
നിൻ അന്ത്യ ദിനത്തിൽ അവയെല്ലാം പോയി മറഞ്ഞുവോ?
നിൻ അഴക് വർധിപ്പിച്ച ഹിമകണങ്ങൾ
ഇന്ന് നിൻ കണ്ണീറായി മാറിയോ?
അരുതു, ദുഖിക്കവേണ്ട
ജീവികൾക്കും അന്ത്യ ദിനത്തിൽ
ഇതേ സംഭവിപ്പൂ...
കൈയിലെടുത്തു താലോലിച്ച മാനവൻ
നിന്നെ ചവട്ടിയരച്ചന്നിരിക്കാം...
എന്നാലും എൻ പൂവേ നിൻ
ചുടു കണ്ണീർ ഭൂമിയുടെ തിരു നെറ്റിയിൽ
വീണു പൊള്ളരുതെ..
ക്ഷേമിക്ക, ഈ ലോകത്തോട്
കത്ത് രക്ഷിച്ച ധാരണിക്കു വേണ്ടി...

Written: 7/9/03

Friday, December 9, 2016

മരണദേവന്‍

മരണം എന്ന നിത്യ സ്വത്രന്ത്യമേ
നീ എന്ന് എന്‍ മേല്‍ കനിയും?
ഒരു മുക്തി, ഒരു വിശ്രമം
മോഹിച്ചു ഞാന്‍ കേഴുന്നു.
നിന്‍ ബലിഷ്ട കരങ്ങളിൽ
ഒന്ന് തൊടാൻ, ആ കരുത്ത് ഒന്ന്
അറിയാന്‍ ഞാന്‍ വെമ്പുന്നു.
വരൂ ദേവ ഒരു വേള
കാണാന്‍ വരൂ...
ജീവിത പന്ഥാവില്‍ ഞാന്‍
വൃധാ ഉഴലുന്നു, എന്തിനു?
സ്നേഹമില്ല കയങ്ങളില്‍ മുങ്ങി
പൊങ്ങുന്നു മനുഷ്യ കോലങ്ങള്‍
കണ്ടു ഞാന്‍ നടുങ്ങുമ്പോള്‍
എന്‍ കാര്‍ മേഘാവൃതമായ ഹൃദയത്തില്‍
പ്രകാശമായി നീ വന്നു പതിക്കും 
എന്ന പ്രത്യാശയിൽ ഞാൻ നടന്നു.
തമാസമരുതേ. 
തീമയമായ കണ്ണുകളിൽ നിന്ന് വീണ
ആ തീകുണ്ഡം എവിടേ,
ആ അഗ്നിയെ ഞാൻ പുൽകട്ടെയോ?
സൂര്യപ്രകാശം ആദ്യമായി എൻ
കാതിൽ മന്ത്രിച്ചത് ശാപമോ,
അതോ അശാന്തിയുടെ മന്ത്രമോ.
ഭൂവിൽ വാഴുന്ന മർത്യന്
ഒരേ ഒരു വിശ്വാസം 
ഒരു നാൾ നിന്നെ പുൽകും എന്നത്.
എന്തിനീ ജീവിതം?
സൃഷ്ടീശ്വര നീ -
എവിടെ ഒളിച്ചിരിക്കുന്നു.
എൻ നെടുവീർപ്പുകൾ 
നീ കേൾക്കുന്നില്ലേ?
നിൻ കാതിൽ അവർ 
ഈയം ഒഴിച്ചുവോ?
ഒരു കൈ മറുകൈ നൊമ്പരപ്പെടുത്തിയതും
ഒരു കണ്ണ്‌ മറുകണ്ണ് കുത്തി പൊടിച്ചതും
കണ്ടു ഞാൻ തകരുന്നു.
എന്നിരുന്നാലും ഞാൻ 
കാത്തിരിക്കുന്നു.
ബലിഷ്‌ട കരങ്ങളും 
തീമയമായ കണ്ണുകളും
രക്ത വർണ്ണാങ്കിത നാവു -
മായി  അവൻ  വരും
എൻ മരണദേവൻ.

Written: 13/06/03

Wednesday, December 7, 2016

യാത്ര

എന്‍ മനമായ വിളക്കിലെ
അവസാന തിരിയും അണഞ്ഞു പോയി,
അണയിച്ചത് ആര്‍?
കാറ്റോ? അതോ എന്‍
കണ്ണീര്‍ തന്നെയോ.
ഒരിക്കലും തീരാത്ത
യാത്രയില്‍ എന്‍ പാത
ഇരുട്ടിലാണ്ട് പോയി.
വിശ്രമ സ്ഥലം എവിടെ
നേര്‍ വഴി ഏതു,
ഒരിറ്റു പ്രകാശം
ഒരു പുതു ജീവന്‍
എന്‍ കണ്ണീര്‍ പുഴ
ആ മഹാ സമുദ്രത്തില്‍ ചേർന്നു കഴിഞ്ഞുവോ?
അറിയില്ല! ഒന്നും അറിയില്ല

Written : 24/08/03

ഉത്തരം

നദിയിലൂടെ ഒഴുകുന്ന മരകുറ്റിയുടെ അവസാനം സമുദ്രത്തില്‍ ആണെങ്കില്‍, മനുഷ്യന്‍റെ അവസാനം മരണത്തില്‍ ആണ് എന്ന് ലോകര്‍കെല്ലാം അറിവുള്ള പരമ സത്യം.

മരണത്തിനു ശേഷം എവിടേ?
ഉത്തരമില്ലാത്ത ചോദ്യം...

ആ ഉത്തരത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് എന്ന് തീരും?

ഉത്തരം കിട്ടാത്ത അനേകം ചോദ്യങ്ങളുടെ നടുവിലൂടെ ആണ് മനുഷ്യ ജീവിതം ഞെരുങ്ങി നീങ്ങി കൊണ്ടിരികുന്നത്... 

ഞാനും രാഷ്ട്രീയകാരന്‍

ഞാനും നീയും ഒന്ന്
നാമം ഒന്നിച്ചാല്‍ രാഷ്ട്രീയം
നാം വിഘടിച്ചാൽ അരാഷ്ട്രീയം

ഞാനും നീയും ഒന്ന്
നാം സ്നേഹിച്ചാൽ രാഷ്ട്രീയം
നാം വെറുത്താൽ അരാഷ്ട്രീയം.

ജാതിയില്‍ അരാഷ്ട്രീയം
മതത്തില്‍ അരാഷ്ട്രീയം
സംഘത്തില്‍ അരാഷ്ട്രീയം
രാഷ്ട്രീയം രാഷ്ട്രീയമായി.

ദരിദ്രനെ സഹായിക്കും രാഷ്ട്രീയം
മുതലാളിയെ തുണയ്ക്കും രാഷ്ട്രീയം
അന്യനെ ഒരുമിപ്പിക്കും രാഷ്ട്രീയം
സമുഹത്തെ ഉരസിപ്പിക്കും രാഷ്ട്രീയം

ഞാനും ഒരു രാഷ്ട്രീയകാരന്‍
സ്നേഹത്തിന്‍റെ രാഷ്ട്രീയം
സഹോദര്യത്തിന്റെ രാഷ്ട്രീയം
നന്മയുടെ രാഷ്ട്രീയം.
Tuesday, December 6, 2016

കാമം

ഞാൻ കത്തും കനൽ
ഞാൻ നോക്കും മർത്യർ
എരിയും മനം
തിളക്കും നിണം.

എനിക്ക് മുന്നിൽ -
ലിംഗ ഭേദങ്ങള്‍ ഇല്ല
പ്രായ ഭേദങ്ങള്‍ ഇല്ല
വര്‍ണ്ണ ഭേദങ്ങള്‍ ഇല്ല. 

ഉള്ളത് ഒന്ന് മാത്രം 
"ആവേശം"
ഒരു നിമിഷം 
കൊണ്ട് തീരുമാവേശം.

രാത്രിയുടെ കട്ട ഇരുട്ടില്‍
വിജനതയുടെ തീരങ്ങളില്‍
നിശബ്തതയുടെ അകമ്പടിയില്‍
ആ രോദനം പുളകിതം.

എനിക്ക് മുന്നില്‍ - 
എല്ലാം വസ്തു 
ആവേശ തിമര്‍പ്പ്
തീര്‍ക്കും ഇര. 

ചുടു ചോര തിളക്കുമ്പോള്‍ 
അന്ധനായി  
വലിച്ചു കീറും 
കുരുന്നു ബാല്യം.

പൊട്ടിയ വളകള്‍ 
കീറിയ വസത്രം 
ഇറ്റ്‌ വീഴും ചുടു നിണം
തരും വീണ്ടും ആവേശം. 

പ്രേമം അല്ല 
സ്നേഹം അല്ലെ 
കരുതല്‍ അല്ല
വെറും കാമം. 

കാമത്താല്‍ അന്ധന്‍ 
കാമത്താല്‍ ബധിരന്‍
കാമത്താല്‍ മൂകന്‍ 
സര്‍വവും കാമം. Monday, December 5, 2016

നന്മ

നന്മ ചെയ്യൂ സോദരാ
നീ വസിക്കുന്ന ലോകത്തോട്
നന്മ ചെയ്യൂ സോദരാ
നീ അറിയുന്ന മാനവനോട്.

ഒരു നോക്കിൽ നന്മ ഉണ്ട്
ഒരു ചിരിയിൽ നന്മ ഉണ്ട്
ഒരു തലോടലിൽ നന്മ ഉണ്ട്
നന്മ ചെയ്യൂ സോദരാ.

ഇനി കുറച്ചു ദൂരം മാത്രം
നാം ഒരുമിച്ചുള്ള യാത്ര
എന്തിനു ഏഷണിയും പരാതിയും
നന്മ ചെയ്യൂ സോദരാ.

ലോകം വലുത്
ജനം അനേകായിരം
ഇന്നിന്റെ ചെറു നന്മ
നാളെയെ മാറ്റിയെക്കാം.

തുടങ്ങട്ടെ നിന്നിൽ നിന്നും
പടരട്ടെ വാനിലും ഊഴിയിലും
തിന്മയെ നന്മ മാറ്റട്ടെ
നന്മ ചെയ്യൂ സോദരാ.

Sunday, December 4, 2016

നടന്നു നീങ്ങി

അവള്‍ നടന്നു നീങ്ങി
ജനസമുദ്രത്തില്‍ ഒരു ഒച്ചിനെ പോലെ
തട്ടി വീഴുമോ എന്ന് ഭയപെട്ടു ഞാന്‍
ഓരോ കാല്‍വെപ്പ്‌ നോക്കി നിന്നു.

ഒഴുകുന്ന സമുദ്രം അവളുടെ ലക്‌ഷ്യം മായിച്ചില്ല
അടിക്കുന തിരകള്‍ അവള്‍ കണ്ടില്ല
പായുന്നത്‌ വാഹനങ്ങളെന്നോ അറിഞ്ഞില്ല
മെല്ലെ അവള്‍ നടന്നു നീങ്ങി

ചിലര്‍ ചിരിച്ചു
ചിലര്‍ പരിഹസിച്ചു
ചിലര്‍ ആട്ടിപായിച്ചു
മെല്ലെ അവള്‍ നടന്നു നീങ്ങി

മുന്നില്‍ തടസം എന്ന് അറിയാതെ
അരികില്‍ കുഴി എന്നറിയാതെ
അളന്നു മുറിച്ചും കിഴിച്ചും
മെല്ലെ അവള്‍ നടന്നു നീങ്ങി


എന്തിനു സൃഷ്ടി കര്‍ത്താവു
ഇങ്ങനൊരു ജന്മം നല്‍കി.
എങ്ങനെ ലക്ഷ്യത്തില്‍ എത്തും
എന്ന് ഞാന്‍ നിനച്ചു പോയി.

കണ്ണില്‍ ഈറനും
മനസ്സില്‍ ഇരുട്ടും
കാലുകള്‍ക്ക് ഭാരവുംമായി
മെല്ലെ ഞാനും നടന്നു നീങ്ങി

Saturday, December 3, 2016

അന്ധനോ സംഘിയോ?

വെളിച്ചമല്ല ഇരുട്ടെന്നു അവര്‍
വെയിലല്ല മഴ എന്നവര്‍ 
സമുദ്രമല്ല മരുഭൂമി എന്നവര്‍ 
സന്തോഷമല്ല സന്താപംമെന്നും അവര്‍.

ചിരിയല്ല കരച്ചില്‍ എന്നവര്‍
ശാന്തിയല്ല ഭീതി എന്നവര്‍ 
സ്നേഹമല്ല വെറുപ്പെന്നവര്‍
മിത്രം അല്ല ശത്രുവെന്നും അവര്‍.

വിശ്വാസമല്ല അവിശ്വാസം എന്നവര്‍
ഭക്തി അല്ല അഭക്തി എന്നവര്‍
സൗഹാര്‍ദ്ദമല്ല ശത്രുത എന്നവര്‍
ബഹുമതിയല്ല ലജ്ജയെന്നവര്‍.

ഇവര്‍ അന്ധരോ? 
ബുധിഹീനരോ?
സ്തുതിപാടകരോ?
സംഘികളോ?

Friday, December 2, 2016

ആരോ അവര്‍

കണ്ണ് തുറന്നു കണ്ടതാരെയോ അവള്‍ അമ്മ
അവള്‍ കാണിച്ച പുരഷന്‍ അച്ഛന്‍
അവര്‍ വിളിച്ച നാമമോ എന്‍ പേര്‍
അവര്‍ കാണിച്ചവര്‍ സഹോദങ്ങള്‍ 
ചുറ്റുമുള്ളവര്‍ ആരൊക്കെയോ അവര്‍ വീട്ടുകാര്‍
ഒരുമിച്ചു കളിച്ചു തുടങ്ങിയവര്‍ കൂട്ടുകാര്‍
വിദ്യ പടിപിച്ചവര്‍ അധ്യാപകര്‍
എല്ലാവരും ചേര്‍ന്ന് കണ്ടുപിടിച്ചവള്‍ ഭാര്യ. 
വീണ്ടും ഒരാവര്‍ത്തനം
പുതിയ ഞാന്‍ എന്‍റെ മക്കള്‍ 

മഴ മാറി വെയില്‍ വന്നു 
കറുപ്പ് പോയി വെളുപ്പു വന്നു 
സ്നേഹം മാറി വെറുപ്പ്‌ വന്നു
കണ്ടിരിക്കും ജനം മാറി മറിഞ്ഞു

ആരോ വഴിനടത്തി 
ആരോ ആക്രോശിച്ചു
ആരോ കടന്നു പിടിച്ചു 
ആരോ വാതിലടച്ചു 

ഓര്‍മ്മകള്‍ മരവിച്ചു
കണ്ണുകള്‍ അടഞ്ഞു
ശരീരം തണുത്തു
ശ്വാസം പോയി മറഞ്ഞു

ആരൊക്കെയോ പുതപ്പിച്ചു
ആരൊക്കെയോ വിലപിച്ചു 
ആരൊക്കെയോ ചിരിച്ചു
ആരൊക്കെയോ കത്തിച്ചു 

ആരാണ് ഞാന്‍ 
ആരാണ് ശരി 
ആരോ നിശ്ചയിച്ചു -
പഠിപ്പിച്ച എന്തോ !

 പാവ

ചിരിക്കുന്ന പാവ
ചാടുന്ന പാവ
മിണ്ടാത്ത പാവ
കരയാത്ത പാവ

തല്ലു കൊള്ളുന്ന പാവ
ചീത്ത കേള്‍കുന്ന പാവ
മിണ്ടാത്ത പാവ
കരയാത്ത പാവ

ഓടുന്ന പാവ
ഏറു കൊള്ളുന്ന പാവ
മിണ്ടാത്ത പാവ
കരയാത്ത പാവ

ഹൃദയം നോവുന്ന പാവ
മനം മടുക്കാത്ത പാവ
മിണ്ടാത്ത പാവ
കരയാത്ത പാവ
കാലം

കാലം നീങ്ങുന്നു
ഞാന്‍ ഇല്ലെങ്കിലും

എന്‍റെ ശബ്ദവും
എന്‍റെ രൂപവും
മാഞ്ഞു പോയി
എങ്കിലും കാലം നീങ്ങുന്നു

ഒന്നും മാറിയില്ല
ഒന്നിനും മാറ്റമില്ല
മാറിയത് ഞാന്‍ മാത്രം
ഈ ലോകത്തില്‍ നിന്ന്

പറിച്ചെടുത്തു വലിച്ചെറിഞ്ഞു
പിന്നെയും എടുത്തു
ചുഴറ്റി എറിഞ്ഞു
എന്‍ ജീവന്‍ പോയി മറയുവോളം