Sunday, June 4, 2017

നീയും ഞാനും

ഞാൻ നിന്നെ സ്‌നേഹിച്ചു,
നീ എന്നെ വെറുത്തു.
ഞാൻ നിന്നെ കരുതി,
നീ എന്നെ അവഗണിച്ചു.
നിനക്കു ഞാൻ റോസാ പുഷ്പം സമ്മാനിച്ചു,
എനിക്കു നീ മുള്ളുകൾ തിരികെ തന്നു.
ഞാൻ നിനക്കായി കാത്തിരുന്നു,
നീ എന്നെ മറന്നു.
ഞാൻ എന്റെ സൗഹൃദം വെട്ടിച്ചുരുക്കി,
നിനക്കു സുഹൃത്തുകൾ അനേകാരായി.
എന്റെ കണ്ണിൽ നിണം ഒഴുകി
അതു കണ്ടു നീ ആർത്തട്ടഹസിച്ചു.
എന്റെ കുടുംബം ചാരമായി,
അതും കൂട്ടി നിന്റെ ഭവനം പണിതു.
എന്റെ മക്കൾ അനാഥരായി,
നിന്റെ മക്കൾ അവരെ പുശ്ചിച്ചു.
ഞാൻ ആരെന്നു നീ ചോദിച്ചു
ഞാൻ ഒരോർമ്മ ആയി.
പുതു വസന്തങ്ങൾ നിനക്കായി കാത്തിരുന്നു,
എന്റെ ജീവനറ്റ ദേഹി മഴയിൽ ഒളിച്ചുപോയി.
എന്റെ കാലം കഴിഞ്ഞു,
പുതിയ ഞാൻ അവതരിച്ചു.
നീ ആർത്തട്ടഹസിച്ചു,
നീ പഴയതു ആവർത്തിച്ചു.
കാലം കഴിഞ്ഞു
നീ മാറിയില്ല.

Sunday, February 19, 2017

Easy to say, tough to do

They told it's ur own
They told to be with him
They told to love him
They told to care him.

We started loving each other
We started walking together
We started thinking alike
We started being together.

Life was with him
No life without him
He  even counted,
each of my heartbeats.

Now that he is away
They told not to talk
They told don't bother
They told to forget.

It was easy to say
It was tough to practice.
It was easy to separate
It is tough to unite.

You were in my breathe
You knew my thoughts
Still knowing I miss you
You just ignored me.

Sunday, February 5, 2017

അന്ത്യ നിമിഷം

ഞാൻ അകന്നു
സ്നേഹിതരിൽ നിന്ന്
രക്ത ബന്ധങ്ങളിൽ നിന്ന്
പരിചയകാരിൽ നിന്ന്.

ഞാൻ ഓർത്തു
എന്റെ ബാല്യം
എന്റെ കൗമാരം
എന്റെ ജീവിതം.

ഞാൻ പശ്ചാത്തപിച്ചു
എന്റെ തെറ്റുകൾ കണ്ട്‌
എന്റെ നഷ്ട നാഴികയെ ചൊല്ലി
എന്റെ കർമ്മങ്ങളെ നിനച്ച്‌.

ഞാൻ ഭയന്നു
രക്തം കട്ട പിടിക്കുന്നതോർത്തു
ഹൃദയം നിശ്ചലമാകുന്നതോർത്തു
ശ്വാസം പോയി മറയുന്നതോർത്തു.

ഞാൻ എഴുതി
അവസാനമായി
ആർക്കോ വേണ്ടി
എന്തിനോ വേണ്ടി.

ഞാൻ കേട്ടു
ഹൃദയം പെരുമ്പറ കോട്ടുന്നു
ഞരംബുകൾ മുറുകുന്നു
ശ്വാസം നിലയ്ക്കുന്നു
ആരൊക്കെയോ നിലവിളിക്കുന്നു.

Wednesday, February 1, 2017

പാറാവുകാരന്‍

ഞാന്‍ അറിയുന്നു
ഞാന്‍ ആരെന്ന്
ഞാന്‍ അറിയുന്നു
ഞാന്‍ എന്തെന്ന്.

ഞാന്‍ അറിയുന്നു
എന്‍ ശബ്ദമെന്തെന്നു.
ഞാന്‍ അറിയുന്നു
എന്‍ നിറമെന്തെന്നു.

ഞാന്‍ അറിയുന്നു
എന്‍ ജാതി എന്തെന്ന്.
ഞാന്‍ അറിയുന്നു
സ്നേഹിതര്‍ക്കു ആരെന്ന്.

ഞാന്‍ അറിയുന്നു
എന്‍ നാവിന്‍ കുരുക്ക്.
ഞാന്‍ അറിയുന്നു
എന്‍ കാതിന്‍ ബന്ധനം.

ഞാന്‍ കാണില്ല
ഞാന്‍ മിണ്ടില്ല
ഞാന്‍ കേള്‍ക്കില്ല
ഞാന്‍ ചിരിക്കില്ല.

Tuesday, January 31, 2017

നിനക്കായി

നിനക്കായ് ഞാൻ കാത്തിരുന്നു,
നിൻ സ്വരം കേൾക്കാൻ.
നിനക്കായ് ഞാൻ കാത്തിരുന്നു,
നിൻ കാലൊച്ച കേൾക്കാൻ.

നിനക്കായ് ഞാൻ കാത്തിരുന്നു,
നിൻ നാറു മണം ശ്വസിക്കാൻ.
നിനക്കായ് ഞാൻ കാത്തിരുന്നു,
നിൻ കരം ഗ്രഹിക്കാൻ.

നിനക്കായ് ഞാൻ കാത്തിരുന്നു,
എൻ മനം തുറക്കാൻ.
നിനക്കായ് ഞാൻ കാത്തിരുന്നു,
എൻ മനം കുർളിർക്കാൻ.

നിയോ വേറെ പുഷ്പം തേടി പോയിരുന്നു,
പുതു മധു നുകരാൻ,
പുതു അനുഭൂതി തേടി
പുതു സ്നേഹത്തിൽ അലിയാൻ.


Thursday, January 26, 2017

ഞാനും ഞാനും

ഞാൻ നല്ല ദിനങ്ങൾ കണ്ടു
ഞാൻ ചീത്ത ദിനങ്ങളും കണ്ടു.
എനിക്കു എല്ലാം ഇല്ല,
പക്ഷെ എനിക്കു വേണ്ടതെല്ലാം ഉണ്ട്.
ഞാൻ വേദനയിൽ ഉണർന്നു,
എന്നാലും ഞാൻ ഉണർന്നു,
ഞാൻ പൂർണ്ണല്ല
എന്നാൽ ഞാൻ അനുഗ്രഹീതനാണ്.

Wednesday, January 18, 2017

Dream

I talked with all my heart,
I loved with all my heart,
I cried with my heart out,
I cared with all my senses.
I opened my eyes
Found no one,
I was all alone
I realised it was a dream.
I wish the dream b true
Dreams r like winds
It just comes and goes
But this wind shattered me
Trying to realise I need to start again.
I asked the dream
Can you be with me
Till I realise it's not real,
He didn't bother.
Asked me to be practical,
Live less intense.
Be matured
And live in senses.